ಬುಧವಾರ, ಸೆಪ್ಟೆಂಬರ್ 13, 2023
മഹാനായ അബൂ അലിയ്യുദ്ദഖാഖ് (റ) തങ്ങൾ വഫാതായതിന് ശേഷം ഒരാൾ മഹാനവർകൾ സ്വിറാത് പാലത്തിൽ നടക്കുന്നതായി സ്വപ്നത്തിൽ കണ്ടു. അവിടുന്നിന് നടക്കാൻ സ്വിറാത് പാലം അഞ്ഞൂറ് വർഷത്തെ വഴിദൂരത്തോളം വീതിയായിരിക്കുന്നു. അത്ഭുത്തോടെ അദ്ദേഹം ചോദിച്ചു:
സ്വിറാത് പാലം ഒരു മുടിനാരിനേക്കാളും കട്ടി കുറഞ്ഞതാണെന്നാണല്ലോ നമ്മളൊക്കെ കേട്ടിട്ടുള്ളത്. ഇതെങ്ങിനെയാണിപ്പോൾ ഇത്രയും വിശാലമായി കാണുന്നത്..?
മഹാനവർകൾ പറഞ്ഞു: നിങ്ങൾ കേട്ടത് പോലെ തന്നെയാണ് സ്വിറാത് പാലത്തിന്റെ കാര്യം. പക്ഷേ ദുന്യാവിൽ സൂക്ഷ്മവും ഇടുങ്ങിയതുമായ ജീവിതം നയിച്ചവർക്ക് അതനുസരിച്ച് സ്വിറാത് പാലം വീതിയാവുകയും ദുൻയാവിൽ വിശാലവും ആർഭാഢപൂർണ്ണവുമായ ജീവിതം നയിച്ചവർക്ക് അതനുസരിച്ച് സ്വിറാത് പാലം ഇടുങ്ങുകയും ചെയ്യുന്നതാണ്.
ಇದಕ್ಕೆ ಸಬ್ಸ್ಕ್ರೈಬ್ ಆಗಿ:
ಪೋಸ್ಟ್ಗಳು (Atom)